ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള നീക്കം പിന്‍വലിക്കണം - സിപിഎം

ഡല്‍ഹി : സമ്മര്‍ദ്ദത്തിന് വഴങ്ങി ഉത്തരവാദിത്തത്തില്‍ നിന്ന് പുറകോട്ടു പോകുന്നു എന്ന് ഇന്ത്യന്‍ ജുഡീഷ്യറിക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിര്‍ദ്ദേശം ചെയ്ത നടപടി പിന്‍വലിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്‍റെ പ്രധാന തൂണുകളായ ജുഡീഷ്യറി, നിയമ നിര്‍മാണ സഭ, എക്സിക്യുട്ടീവ് എന്നിവയുടെ അധികാരങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ക്കുന്ന പ്രവര്‍ത്തനമാണിതെന്നും  പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി -''വിരമിക്കലിനു ശേഷമുള്ള നിയമനം സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലെ കളങ്കമാണെന്ന കാഴ്ചപ്പാട് ശക്തമായി നിലനില്‍ക്കുന്നു''-എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ വര്ഷം നടത്തിയ പരാമര്‍ശം.

ഇന്ത്യന്‍ നീതിന്യായ വ്യുവസ്ഥ സ്വതന്ത്രമാണ്. നിയമവാഴ്ച സംരക്ഷിക്കുന്നതില്‍ പധാന പങ്കു വഹിക്കുന്ന സ്ഥാപനമാണ്‌. എന്നാല്‍ നീതി നിര്‍വഹണത്തിലെ കാലതാമസം, ഹൈക്കോടതി ജഡ്ജിമാരുടെ അര്‍ദ്ധരാത്രിക്കുള്ള സ്ഥലം മാറ്റങ്ങള്‍, പോരത്വ ഭേദഗതി നിയമവും ഭരണഘടനയുടെ 370 -ാം വകുപ്പ് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിയും ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് വൈകിക്കുന്ന നീക്കങ്ങള്‍ എന്നിവ ജുഡീഷ്യറിയുടെ വിശ്വാസം കൂട്ടുവാന്‍ ഉപകരിക്കില്ല.

ഈ സാഹചര്യത്തില്‍ മുന്‍ ചീഫ് ജസ്റ്റിസിനെ പാര്‍ലമെന്‍റു അംഗമാക്കാനുള്ള കേന്ദ്ര നീക്കത്തെ ശക്തിയായി എതിര്‍ക്കുന്നു - സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

Contact the author

national desk

Recent Posts

Web Desk 16 minutes ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More