ആക്രിയില്‍ നിന്ന് വെന്‍റിലേറ്റര്‍ നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍

ശ്രീനഗര്‍: ആക്രിയില്‍ നിന്ന് വെന്‍റിലേറ്റര്‍ നിര്‍മ്മിച്ച് വിദ്യര്‍ത്ഥികള്‍. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ ലഭ്യതക്കുറവ് കണക്കിലെടുത്താണ് ശ്രീനഗര്‍ സ്വദേശികളായ സാജിദും, ജഹാംഗീറും ചേര്‍ന്ന്  പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ തയാറാക്കിയിരിക്കുന്നത്. ആക്രി സാധനങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച വെന്‍റിലേറ്ററില്‍ ക്ലൌഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

കൊവിഡ്‌ വ്യാപനം രൂക്ഷമായഘട്ടത്തില്‍ തന്നെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന വെന്‍റിലേറ്റര്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തിലാണ് ഇത് പൂര്‍ത്തിയാത്. ലോക്ക് ഡൌണ്‍ കാരണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുമ്പോഴും രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ താനും സുഹൃത്തും ചേര്‍ന്ന് സ്ക്രാപ്പ് വസ്തുകള്‍ ഉപയോഗിച്ച്  പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത്. നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ്‌ ഈ സ്വപ്നം സാധ്യമായതെന്ന്  സാജിദ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണ വെന്‍റിലേറ്ററില്‍ നിന്ന് വ്യത്യസ്തമായ വെന്‍റിലേറ്ററാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വെന്‍റിലേറ്ററില്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ രോഗിയുടെ നിലവിലെ അവസ്ഥ ഓപ്പണ്‍‌സോഴ്സ് ആന്‍ഡോയിഡിന്‍റെ സഹായത്തോടെ മൊബൈല്‍ഫോണില്‍ ലഭ്യമാകും. ശ്രീനഗറിലെ നാഷണല്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുതിയ വെന്‍റിലേറ്ററിനെ അംഗീകരിച്ചു. കൊവിഡ്‌ ഓപ്പണ്‍ ഇന്നവേഷന്‍ ചലഞ്ചില്‍ സാജിദും, ജഹാംഗീറും ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാശ്മീര്‍ യൂണിവേര്‍ഴ്സിറ്റി വിദ്യര്‍ത്ഥികളാണ് ഇവര്‍.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 4 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More