റെഡ്മീ നോട്ട് 9 പ്രോയും നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീര്‍ന്നു

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി നിമിഷങ്ങൾക്കുള്ളിൽ റെഡ്മി നോട്ട് 9 പ്രോ-യും വിറ്റുതീര്‍ന്നു. നോട്ട് 9 പ്രോ മാക്സിനൊപ്പം കഴിഞ്ഞയാഴ്ചയാണ് നോട്ട് 9 പ്രോ പുറത്തിറക്കിയത്. റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഫോണുകള്‍ മിഡ് സെഗ്മെന്റ് ഓഫറുകളായി 12,999 രൂപ മുതല്‍ 18,999 രൂപ വരെ റേഞ്ചിലാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. എല്ലായ്പ്പോഴും എന്നപോലെ, ആദ്യ ഓൺലൈൻ വിൽപ്പനയിൽ എത്ര യൂണിറ്റ് ഫോണുകളാണ് വിറ്റുപോയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീഷണി വലിയ തോതില്‍ ഉയര്‍ന്നതിനാല്‍ ഓണ്‍ലൈന്‍ ഇവന്റ് നടത്തിയാണ് ഫോണ്‍ രംഗത്തിറക്കിയത്.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ് മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. 6 ജിബി റാമും 64 ജിബി സ്‌റ്റോറേജും ലഭ്യമാക്കുന്ന ബേസ് മോഡല്‍, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും ഉള്ള അപ്പര്‍ എന്‍ഡ് മോഡല്‍, 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മിഡ് വേരിയന്റ് എന്നിവയാണ് അവ. ലോവര്‍ എന്‍ഡ് വേരിയന്റ് 14,999 രൂപയില്‍ ആരംഭിക്കുമ്പോള്‍ അപ്പര്‍ എന്‍ഡ് 18,999 രൂപയ്ക്ക് ലഭിക്കും. മിഡ് വേരിയന്റ് 16,999 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. അറോറ ബ്ലൂ, ഗ്ലേഷ്യല്‍ വൈറ്റ്, ഇന്റര്‍സ്‌റ്റെല്ലാര്‍ ബ്ലാക്ക് റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ മൂന്ന് വേരിയന്റുകളും വാങ്ങാം.

Contact the author

Tech Desk

Recent Posts

Web Desk 2 days ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More