ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഇപ്പോഴിതാ രസകരമായ ചില  സവിശേഷതകളുമായി എത്തുകയാണ് വാട്ട്‌സ്ആപ്പ്. ഇനി മുതല്‍ വാട്ട്‌സാപ്പില്‍ തന്നെ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും കഴിയും. ഉപയോക്താക്കൾക്ക് ഇനി മുതല്‍ മറ്റ് ആപ്ലിക്കേഷനുകളില്‍ പോയി സ്റ്റിക്കറുകൾ ഉണ്ടാക്കേണ്ട ആവശ്യമില്ല. 

മുന്‍പ് ഗാലറിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്നോ ഉണ്ടാക്കി. അത് വാട്ട്‌സാപ്പില്‍ അപ്​ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍ ഇനി ചിത്രങ്ങളും ടെക്സ്റ്റുകളുമൊക്കെ ഉപയോഗിച്ച് വാട്ട്‌സാപ്പില്‍ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓട്ടോക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളിൽ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം അനുവദിക്കുന്ന എഡിറ്റിംഗ് ടൂളുകളുടെ സ്യൂട്ട് സഹിതമാണ്  പുതിയ ഫീച്ചർ എത്തുന്നത്.  ഇത്തരം സ്റ്റിക്കറുകൾ സേവ് ചെയ്യാനുളള ഒപ്ഷനും ഉണ്ട്. നിലവില്‍ ഈ ഫീച്ചറുകള്‍ ലഭിക്കുന്നത് ഐഒഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിൽ മാത്രമാണ്. ആൻഡ്രോയിഡ് ഫോണുകൾക്ക് എപ്പോൾ മുതൽ ലഭ്യമാകുമെന്ന് വ്യക്തമല്ല. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More
Web Desk 3 months ago
Technology

ഈ ആപ്പുകള്‍ ഉടൻ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

More
More