ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ധോണിയുടെ പേരാണ് പ്രഖ്യാപിച്ചത് - യുവരാജ് സിംഗ്

ഡല്‍ഹി: ട്വന്‍റി- ട്വന്‍റി ക്രിക്കറ്റ് ആദ്യ പരമ്പരയില്‍ തന്നെ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി യുവരാജ് സിംഗ്. എന്നാല്‍ ധോണിയുടെ പേരായിരുന്നു പ്രഖ്യാപിച്ചത്. 2007-ലെ ആദ്യ ലോകകപ്പിലാണ് എം.എസ് ധോണി ക്യാപ്റ്റനായത്. ഏകദിന ലോക കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍  ട്വന്‍റി- ട്വന്‍റി പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ മാറി നിന്നിരുന്നു. അതിനാല്‍ ടീമിലെ മുതിര്‍ന്ന ഒരാളെന്ന രീതിയില്‍ തനിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് യുവരാജ് തുറന്ന് പറഞ്ഞത്. 

യുവരാജ് സിംഗിനെ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായാണ്‌ കണക്കാപ്പെടുന്നത്. ഓള്‍ റൗണ്ടര്‍ കളിക്കാരനായ യുവരാജ്  ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാകുമെന്ന്  ആരാധകരും പ്രതീക്ഷിച്ചിരുന്നു. പഞ്ചാബ് സ്വദേശിയായ യുവരാജ് ഇടതു കൈയ്യനാണ്. 2017- ലെ ലോകകപ്പില്‍ ഇം​ഗ്ലണ്ടിന്‍റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ആറ് പന്തിൽ ആറ് സിക്സടിച്ച യുവിയുടെ മികച്ച പ്രകടനം കൂടിയായിരുന്നു ആ ലോകകപ്പ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏകദിന ലോകകപ്പിന്‍റെ  ആദ്യ റൗണ്ടിൽ പുറത്തായത് ഇന്ത്യൻ ക്രിക്കറ്റിനെ മോശമായി ബാധിച്ചിരുന്നു. ഇം​ഗ്ലണ്ടിലേക്ക് രണ്ട് മാസം നീളുന്ന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്കും അയർലൻഡിനുമെതിരെ ഒരു മാസം നീണ്ടു നിൽക്കുന്ന പരമ്പരയും അടുത്തടുത്ത് ഇന്ത്യക്ക് കളിക്കണമായിരുന്നു. അതിനാല്‍ ടി-20യെ ആരും കാര്യമായി എടുത്തിരുന്നില്ല. ഈ സമയം തലമുറ മാറ്റം എന്ന രീതിയില്‍ സീനിയര്‍ കളിക്കാരായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്‌ എന്നിവര്‍ വിട്ട് നിന്നപ്പോള്‍ തന്നെ ക്യാപ്റ്റനാക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചത് അങ്ങനെ ആയിരുന്നില്ല. ആര് ക്യാപ്റ്റനായാലും ടീം അം​ഗങ്ങളുടെ മുഴുവൻ പിന്തുണയും അയാൾക്ക് ലഭിക്കും. കാരണം എല്ലാത്തിനുമുപരി ടീമിനാണ് പ്രാധാന്യം.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More