വാടക വീടിന് രണ്ട് മാസത്തെ അഡ്വാൻസ് മാത്രം; മാതൃകാ വാടക നിയമത്തിന് അം​ഗീകാരം

മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ നിയമത്തിന്റെ ചുവടു പിടിച്ച്  സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആവശ്യമെങ്കില്‍ ഭേ​ഗ​ഗതികളോടെ നിയമ നിർമാണം നടത്തേണ്ടതാണ്. ഭവന, നഗരകാര്യ മന്ത്രാലയമാണ് മാതൃകാ വാടക ബിൽ തയ്യാറാക്കിയത്.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

  • താമസത്തിനുള്ള വാടക വീടുകള്‍ക്ക്  പരമാവധി 2 മാസത്തെ  സെക്യൂരിറ്റി ഡെപ്പോസിറ്റ്  മാത്രമെ വാങ്ങാൻ പാടുള്ളു.
  • താമസത്തിന് അല്ലാത്ത കെട്ടിടങ്ങൾക്ക്  6 മാസത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമെ വാങ്ങാൻ പാടുള്ളു.
  • വാടക കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്  വാടകവർദ്ധിപ്പിക്കാവുന്നതാണ്, അല്ലെങ്കിൽ വാടക വർദ്ധിപ്പിക്കുന്നതിന് ഭൂവുടമ വാടകക്കാരന് 3 മാസത്തെ മുൻകൂർ നോട്ടീസ് നൽകണം.
  • വാടകാ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് എല്ലാ സംസ്ഥാനങ്ങളും  ഒരു സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം.  
  • വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന്  പ്രത്യേക കോടതി സ്ഥാപിക്കണം.
  • താമസം, വാണിജ്യം വിദ്യാഭ്യാസം എന്നിവക്കുള്ള ഭൂമിക്കോ കെട്ടിടത്തിനോ ഈ നിയമം ബാധകമാകും. 
  • വ്യവസായങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, സത്രങ്ങൾ തുടങ്ങിയ ഉപയോ​ഗത്തിനുള്ള കെട്ടിടങ്ങൾക്കോ ഭൂമിക്കോ ഈ നിയമം ബാധകമായിരിക്കില്ല.  
  • നിലവിലുള്ള വാടകക്കാർക്ക് നിയമം ബാധകമാവില്ല.

വാടകക്കാരില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമസ്ഥർക്ക് പുതിയ നിയമം ​ഗുണകരമാകുമെന്നാണ് കരുതുന്നത്. ഈ രം​ഗത്ത് കൂടുതൽ ബിസിനസ് ഇതുവഴി സർക്കാർ ‍ലക്ഷ്യമിടുന്നു. ഭവന രഹിതരായവർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ നിയമമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More