ന്യൂനപക്ഷ ക്ഷേമം: കോടതിവിധിയെ സ്വാഗതം ചെയ്ത് കെസിബിസി; അപ്പീല്‍ പോകരുതെന്ന് സിറോമലബാര്‍ സഭ

കൊച്ചി: ന്യൂനപക്ഷ ക്ഷേമ ഫണ്ട് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധിയെ കേരളാ കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ സ്വാഗതം ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സ്കോളര്‍ഷിപ്പുകള്‍ തുല്യപരിഗണനയോടെ പുതിയ സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്ന വിധി സ്വാഗതാര്‍ഹമാണ് എന്ന് കെസിബിസി വക്താവ് പറഞ്ഞു.

ഹൈക്കൊടതി വിധിക്കെതിരെ അപ്പീല്‍ പോകരുതെന്ന് സീറോ മലബാര്‍ സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനീതി പരിഹരിക്കാനുള്ള കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന്   സിറോ മലബാര്‍ സഭാ വക്താവ് ചാക്കോ കാളാമ്പറമ്പില്‍ പറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പെങ്കിലും പരിഹരിക്കേണ്ട വിഷയമാണ് കോടതി ഇടപെടല്‍ വഴി പരിഹരിക്കപ്പെട്ടിരിക്കുന്നത്. പിന്നോക്കാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്നത് ക്രിസ്തീയ സമൂഹമാണ്.  ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന കോശി കമ്മീഷന്‍റെ റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നും  സിറോ മലബാര്‍ സഭാ വക്താവ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്‌ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ് ഇന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. ഈ പദ്ധതി ഫണ്ടില്‍ നിന്ന് മുസ്ലീങ്ങള്‍ക്ക് 80% വും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലത്തീന്‍ വിഭാഗം എന്നിവര്‍ക്ക് 20% വുമായി നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം രാജ്യത്തെ മുസ്ലീം ജനവിഭാഗം അനുഭവിക്കുന്ന പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തിയ സച്ചാര്‍ കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് നടപ്പാക്കിയ പദ്ധതി പിന്നീട് ന്യൂനപക്ഷ ക്ഷേമ പദ്ധതി എന്ന നിലയില്‍ അവതരിപ്പിച്ച് മറ്റു സമുദായങ്ങള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കുകയാണ് വി.എസ് അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ചെയ്തത് എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതാണ്‌ ഇപ്പോഴത്തെ കോടതി നടപടിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ 80:20 എന്ന രീതിയില്‍ ഏര്‍പ്പെടുത്തി പദ്ധതിയെ അട്ടിമറിക്കുകയാണ് പാലൊളി കമ്മിറ്റിയുടെ മറവില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. പദ്ധതിയിലെ മുഴുവന്‍ തുകയും മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ന്യൂനപക്ഷക്ഷേമ പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ ജനസംഖ്യാനുപാതികമായി നടപ്പാക്കുന്നതിനെ ഒരിക്കലും എതിര്‍ക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More