അധികകാലം സുരേഷ് ഗോപി ബിജെപിയില്‍ തുടരില്ല - എന്‍എസ് മാധവന്‍

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ബിജെപി പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സമയത്താണ് സുരേഷ് ഗോപി പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയത്. മറ്റൊരു സൂപ്പര്‍സ്റ്റാറും പൃഥ്വിയെ പിന്തുണച്ചിട്ടില്ലെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

' സുരേഷ് ഗോപിയെ രാഷ്ട്രീയത്തിനതീതമായി എനിക്ക് ഇഷ്ടമാണ്. രാഷ്ട്രീയമൊഴികെ അദ്ദേഹത്തിന്റെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. നോക്കൂ, പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ മറ്റൊരു സൂപ്പര്‍സ്റ്റാറും തയാറാകാതിരുന്നപ്പോഴും സുരേഷ് ഗോപി പിന്തുണച്ചു. അതും സ്വന്തം പാര്‍ട്ടിയായ ബിജെപിതന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല' എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിപ്രായ സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം, സത്യമില്ലാതിരിക്കാം, വിവരമുണ്ടായിരിക്കാം, വിവരമില്ലായിരിക്കാം, പ്രചാരണമുണ്ടായിരിക്കാം, കുപ്രചാരണമുണ്ടായിരിക്കാം. പക്ഷേ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. അതില്‍ വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴക്കരുത്. എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ലക്ഷദ്വീപിലെ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെ ബിജെപിയുടെ വലിയ സൈബര്‍ ആക്രമണമാണ് പൃഥ്വിരാജിനും കുടുംബത്തിനും നേരിടേണ്ടിവന്നത്.


Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 22 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 23 hours ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 1 day ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More