സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍

ഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മഹാരാഷ്ട്ര മുന്‍ ഡി.ജി.പിയും,സി.ഐ.എസ്.എഫ് ഡയരക്ടറുമായ സുബോധ് കുമാര്‍ ജയ്‌സ്വാളിനെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി, ലോക് സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്നാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുത്തത്. 

വിരമിക്കാന്‍  ആറു മാസത്തിലധികം ഉള്ളവരെ മാത്രം സിബിഐ തലപ്പത്തേക്ക് പരിഗണിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിലാപാട് എടുത്തിരുന്നു. അതിനാല്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പോലീസ് മേധാവി ബഹ്റയെ പരിഗണിച്ചിരുന്നില്ല.  ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍ നിന്നാണ് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സര്‍ക്കാരിന്‍റെ  നിയമന സമിതി തെരഞ്ഞെടുത്തത്. 

സര്‍വീസ് കാലാവധി ആറു മാസത്തിലധികമുള്ളവരെ മാത്രമേ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുവെന്ന സുപ്രീം കോടതിയുടെ വിധി ഇത്തവണ കര്‍ശനമായി നടപ്പാക്കുന്നതിനാലാണ് ബഹ്റക്ക് അവസരം നഷ്ടമായത്. നപടി ക്രമങ്ങള്‍ പാലിച്ച് മാത്രമേ നിയമനം നടത്താന്‍ പാടുള്ളുവെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിലപാട് സ്വീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച രാകേഷ് അസ്താന, വൈ.സി. മോദി എന്നിവരും ലിസ്റ്റില്‍ നിന്ന് പുറത്തായി. 

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 20 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More