കൊലപാതകക്കേസ്; ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി: കൊലപാതകക്കേസില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍ അറസ്റ്റില്‍. ഛത്രസല്‍ സ്റ്റേഡിയത്തില്‍ വച്ച് 23 കാരനായ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സുശീലിനെതിരെ ജാമ്യമില്ലാ വാറണ്ടായിരുന്നു പുറപ്പെടുവിച്ചിരുന്നത്. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹി പൊലീസ് സുശീലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സാഗര്‍ കുമാര്‍, സോനു, അമിത് എന്നിവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്റ്റേഡിയത്തിനകത്ത് വെടിയൊച്ച കേള്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ അഞ്ച് കാറുകള്‍ സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡബിള്‍ ബാരല്‍ തോക്ക് കണ്ടെടുത്തായും പൊലീസ് പറഞ്ഞു. ഗുസ്തിയില്‍ രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍. 


Contact the author

Web Desk

Recent Posts

National Desk 6 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 9 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More