കൊടകര കുഴല്‍പ്പണക്കേസ്: എട്ട് ലക്ഷം കോഴിക്കൂട്ടില്‍; അന്വേഷണം രാഷ്ട്രീയക്കാരിലേക്ക്

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഒരു പ്രതിയുടെ വീട്ടില്‍ നിന്നും എട്ട് ലക്ഷം രൂപ കൂടി പിടികൂടി. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ വീട്ടില്‍ നിന്നാണ് എട്ട് ലക്ഷം കണ്ടെടുത്തത്. വീട്ടിലെ കോഴിക്കൂട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മൂന്നരക്കോടിയുടെ കുഴല്‍പ്പണകേസില്‍ അറസ്റ്റിലായ 19 പ്രതികളുടേയും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കേസില്‍ ബിജെപി ബന്ധമുള്ള പ്രതികളും ഉണ്ട്. ഇവരെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം ചൊവ്വാഴ്ച്ച ഓണ്‍ലൈനില്‍ യോഗം ചേരും.

ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്ന് സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഹവാല ഇടപാട് കണ്ടെത്തിയത്. ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന മൂന്നര കോടി രൂപ, ബിജെപിയിലെ തന്നെ മറ്റൊരു ഗ്രൂപ്പ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു പണം തട്ടിയെടുത്തു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കേസ് ഗൗരവമേറിയതാണെന്നും അന്വേഷണം കൂടുതല്‍ കാര്യകക്ഷമമായി നടക്കേണ്ടകുള്ളതിനാലും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ധര്‍മ്മരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇയാള്‍ തന്നെയാണ് പാര്‍ട്ടി ഫണ്ട് കൊടുത്തുവിട്ടതെന്നുമാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ ധര്‍മ്മരാജന്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More