ലോക് ഡൗണിൽ ഇളവ്: ചാർമിനാറിൽ ഷോപ്പിം​ഗിനെത്തിയത് പതിനായിരങ്ങൾ

കൊവിഡ് മാന​ദണ്ഡങ്ങൾ ലംഘിച്ച് ഹൈദരാബാദിലെ ചാർമിനാറിൽ ഈദ് ഷോപ്പിംഗിനായി വൻജനക്കൂട്ടം. ഈദ് പ്രമാണിച്ച്  രാവിലെ 6 മണിമുതൽ 10 മണിവരെ ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നു. ഇതിനെ തുടർന്ന് പതിനായിരങ്ങളാണ് തെരുവുകളിൽ എത്തിയത്. 

ഹൈദരാബാദിലെ പഴയ തലസ്ഥാനമായ ചാർമിനാറിൽ  മദീന മാർക്കറ്റിലാണ് ഏറ്റവും അധികം ആളുകൾ എത്തിയത്. തെരുവികളിൽ മാസ്ക് ധരിക്കാത്തവരായിരുന്നു ഏറെയും. ഈ ഭാ​ഗത്തേക്ക് നാലുചക്ര വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും കിലോമീറ്ററുകളോളം ​ഗതാ​ഗതകുരുക്ക് അനുഭവപ്പെട്ടു. ഹൈദരാബാദ് ന​ഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. 60000 ത്തിൽ അധികം രോ​ഗികളാണ് ഹൈദരാബാദിൽ ഉള്ളത്. 

ഈദ്-ഉൽ-ഫിത്തർ  നമസ്കാരത്തിന്  പള്ളികളിൽ നാലിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി പറഞ്ഞിരുന്നു. വീടുകൾക്കുള്ളിൽ പ്രാർത്ഥന നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. വീടുകളിൽ തന്നെ പ്രാർത്ഥിക്കാൻ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More