ഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം മേയ് 24 ചേരും. കേരളത്തില്‍ നിന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടയുള്ളവരുടെ പേരുകള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ലോക് സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൌധരി എന്നിവര്‍ പങ്കെടുക്കും.
ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക ഡയറക്ടറായി പ്രവീണ്‍ സിംഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരക്ക് മുന്‍ നിര്‍ത്തിയാണ് താത്കാലിക ഡയറക്ടറെ നിയമിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ വാദിച്ചത്.
സിബിഐ താത്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിംഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, ഉത്തര്‍പ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര, ഐടിബി പി മേധാവി എസ് എസ് ദേസ്വാള്‍, എന്‍ഐഎ മേധാവി വൈ.സി മോദി, സിഐഎസ്എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍ എന്നിവരാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിപ്പെടുന്ന മറ്റ് പ്രമുഖര്‍.