കാബൂളിലെ സ്കൂളില്‍ ബോംബ്‌ സ്ഫോടനം, കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു. ഒന്നിലധികം തവണ നടന്ന സ്ഫോടനങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 11 വയസിനും,15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടവരില്‍ ഏറെയും.

കാബൂള്‍ ദഷ്ട്-ഇ-ബര്‍ച്ചിയിലെ സയ്ദ്-ഷുഹദാ-സ്കൂളുകളിലാണ് സ്ഫോടനം നടന്നത്. സ്കൂളില്‍ 3 ഷിഫ്ടുകളായാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളുടെ ക്ലാസ്സ്‌ നടക്കുന്ന രണ്ടാമത്തെ ഷിഫ്ടിലാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും, ബാഗുകളുമുള്ള ദാരുണ ദൃശ്യങ്ങളാണ് ആക്രമണത്തിനു പിന്നാലെ പുറത്ത് വന്നിരിക്കുന്നത്.

സ്ഫോടനത്തിന് പിന്നില്‍ താലിബാന്‍ ആണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ആരോപിച്ചു. കുട്ടികളെ കൊന്നൊടുക്കി അഫ്ഗാനിസ്ഥാന്‍റെ ഭാവിതന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്‍റ് ആരോപിച്ചു. എന്നാല്‍ ആരോപണം താലിബാന്‍ നിഷേധിച്ചു. യൂറോപ്യന്‍ യൂണിയന്‍ അക്രമണത്തെ അപലപിച്ചു.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More