അന്ന ജാർവിസിന്‍റെ അമ്മയുടെ ഓർമദിനം: അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം

ലോകമെമ്പാടും എല്ലാവർഷവും മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്. ഇതിൻ പ്രകാരം ഈ വർഷം മെയ് 9 മാതൃദിനമായി  ആഘോഷിക്കുകയാണ്.

അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം.

ആധുനിക മാതൃദിനാഘോഷം അമേരിക്കയിൽ ആരംഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്.  അമേരിക്കക്കാരിയായ അന്ന ജാർവിസ് എന്ന വനിതയാണ് അന്താരാഷ്ട്ര മാതൃദിനം ആഘോഷിക്കാൻ ആദ്യമായി മുൻകൈ എടുത്തത്. ഇവരുടെ അമ്മയുടെ ഓർമദിനമാണ് പിന്നീട് മാതൃദിനമായി ലോകമെമ്പാടും ആഘോഷിക്കപ്പെട്ടത്. 

1908 ൽ ജാർവിസിന്റെ അമ്മയുടെ മൂന്നാം ചരമവാർഷികം ഇവർ സമുചിതമായി ആചരിക്കാൻ തീരുമാനിച്ചു. വെസ്റ്റ് വിർജീനിയയിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിലാണ് ചടങ്ങുകൾ തീരുമാനിച്ചത്. എന്നാൽ ചില കാരണങ്ങളാൽ  അന്ന ജാർവിസിന് ഈ ചടങ്ങളിൽ പങ്കെടുക്കാനായില്ല. ചടങ്ങിൽ പങ്കെടുത്ത അഞ്ഞൂറോളം പേർക്ക്  ജാർവിസ്  ടെലിഗ്രാം സന്ദേശം അയച്ചു. പൂക്കളും സന്ദേശത്തിന് ഒപ്പം ജാർവിസ് അയച്ചിരുന്നു. മാതൃദിനത്തിന്റെ പ്രാധാന്യം വിവരിക്കുന്നതായിരുന്നു ആ സന്ദേശം. തുടർന്നുള്ള വർഷങ്ങളിൽ ജാർവിസിന്റെ സന്ദേശം ഉൾക്കൊണ്ട്  അമേരിക്കയിൽ ഈ ദിനം അമ്മമാർക്കായി ആഘോഷിക്കപ്പെട്ടു. തുർന്ന് ജാർവിസിന്റെ ആശയം ലോകം മുഴുൻ സ്വീകരിച്ചു.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More