കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

ജയ്പൂ‌ര്‍:  കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 20 പേർ മരിച്ചു. കൊവിഡ് മാന​ദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്കാര ചടങ്ങുകൾ നടന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രാജസ്ഥാനിലെ സിക്കർ ജില്ലയിലെ ഖീർവ ​ഗ്രാമത്തിലാണ് സംഭവം. അതേസമയം ഇവരിൽ 5 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ്  ആരോ​ഗ്യ വകുപ്പ് അധികൃതർ പറയുന്നത്.  ഇവരിൽ ഭൂരിഭാ​ഗവും പ്രായാധിക്യം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഈ മാസം 5 നാണ് ഒടുവിൽ മരണം സംഭവിച്ചത്.

ഏപ്രിൽ 21 നാണ് സംസ്കാരചടങ്ങുകൾ നടന്നത്.  ചടങ്ങിൽ നൂറ്റിഅമ്പതോളം പേരാണ് പങ്കെടുത്തത്. മൃതദേഹം പ്ലാസ്റ്റിക്ക് ബാ​ഗിലാണ് ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിച്ചത്. മരിച്ചവർ മൃതദേഹവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവർക്ക് ആരോ​ഗ്യ വകുപ്പ് അധികൃതർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നില്ല.

സംഭവം വിവ​ദമായതോടെ സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ​ഗ്രാമത്തെ റെ‍ഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ​ഗ്രാമീണരോട് നിർദ്ദേശിച്ചിട്ടുണ്ട്.   

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 20 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More