ചരിത്ര വിജയം പിണറായിയുടേത് മാത്രമായി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു -സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം പിണറായി വിജയന്‍റേതുമാത്രമായി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന്  സിപിഎം മുഖപത്രം. പിണറായി വിജയന്‍റെ വ്യക്തി പ്രഭാവത്തില്‍ മുക്കി ഈ വിജയം അവസാനിപ്പിക്കാനാണ് ചില രാഷ്ട്രീയ നിരീക്ഷകരും, മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നത്. എന്നാല്‍ കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമായാണ് പാര്‍ട്ടിക്ക് ചരിത്ര വിജയം നേടാനായാതെന്ന് മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ വ്യക്തമാക്കുന്നു.

സിപിഎം മുഖപത്രത്തില്‍ പ്രകാശ്‌ കാരാട്ട് എഴുതിയ ലേഖനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നയരൂപികരണത്തിലും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മുഖ്യമന്ത്രി മുന്‍പില്‍ തന്നെയായിരുന്നു. പക്ഷെ വിജയം എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമാണെന്നും ലേഖനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പിണറായി വിജയനെ 'ക്യാപ്റ്റന്‍'എന്ന് വിശേഷിപ്പിച്ചത് സിപിഎം തള്ളിയിരുന്നു. മാധ്യമങ്ങളെയാണ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നതെങ്കിലും, സിപിഎം എന്നാല്‍ ഒരാള്‍ അല്ലെന്നാണ് പാര്‍ട്ടി പറയാതെ പറഞ്ഞു വെക്കുന്നത്. ബദല്‍ രാഷ്ട്രീയ മാതൃകക്കാണ് ജനങ്ങള്‍ അംഗീകാരം നല്‍കിയത്. അതിനാല്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ പാര്‍ട്ടി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ലേഖനം ഉറപ്പ് നല്‍കുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More