ബാലസാഹിത്യകാരി സുമംഗലയുടെ സംസ്കാരം ഇന്ന്

തൃശൂര്‍: അന്തരിച്ച ബാലസാഹിത്യകാരി സുമംഗലയുടെ സംസ്കാരം ഇന്ന് പകല്‍ 11 മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഇന്നലെ വൈകീട്ട് ആറുമണിയോടെ വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിലാരുന്നു അന്ത്യം. 87 വയസ്സായിരുന്നു.

ശ്രദ്ധേയമായ ഒട്ടേറെ ബാലസാഹിത്യ കൃതികള്‍ രചിച്ചിട്ടുള്ള സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് പച്ച മലയാളം നിഘണ്ടുവും കലാമണ്ഡലത്തിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്. നടന്നു തീരാത്ത വഴികള്‍, മിഠായിപ്പൊതി, മഞ്ചാടിക്കുരു, തത്തപറഞ്ഞ  കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, പഞ്ചതന്ത്രം (പുനരാഖ്യാനം), നെയ്പായസം, മുത്തുസഞ്ചി, തങ്കക്കിങ്ങിണി, കടുക് മണികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍ 2010 ല്‍ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യത്തിനുള്ള കേരളാ സാഹിത്യ അക്കാദമിയുടെ ശ്രീ പത്മനാഭസ്വാമി അവാര്‍ഡ്, സാമൂഹ്യക്ഷേമവകുപ്പ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഒളപ്പമണ്ണ മനയില്‍ കവി ഒ എം സി നമ്പൂതിരിപ്പാടിന്‍റെയും ഉമ അന്തര്‍ജ്ജനത്തിന്റെയും മകളാണ്. കേരള കലാമണ്ഡലത്തിന്‍റെ പബ്ലിസിറ്റി മാനേജരായിരുന്നു. ഭര്‍ത്താവ് പരേതനായ ഡി എ നമ്പൂതിരിപ്പാട്. മക്കള്‍: അഷ്ടമൂര്‍ത്തി, ഡോ. ഉഷാ നീലകണ്ഠന്‍, നാരായണന്‍, മരുമക്കള്‍: ഡോ. നീലകണ്ഠന്‍, ഗൌരി, പരേതനായ പ്രമുഖ സൈക്യാട്രിസ്റ്റ് ഒ എന്‍ വാസുദേവന്‍ സഹോദരനാണ്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More