വാക്സിനെടുക്കൂ! വന്നാലും രോഗം ഗുരുതരമാവില്ല, അപകടം ഒഴിവാക്കാം - ഡോ. പിയൂഷ് എം

കൊവിഡ് രോഗ സാധ്യതയുള്ള എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കുകയാണ് പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗ്ഗം. സമൂഹത്തിൽ എത്രമാത്രം രോഗം വ്യാപിച്ചു എന്നറിഞ്ഞാലേ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനാവൂ. പോസിറ്റീവായവർക്ക്  അവരുടെ രോഗത്തിൻ്റെ തീവ്രതയനുസരിച്ച് ചികിത്സ നൽകാനും ക്വാറൻ്റൈൻ ചെയ്യാനും അതുവഴി മറ്റുള്ളവരിലേക്കുള്ള പകർച്ചാ സാധ്യതകൾ പരമാവധി ഒഴിവാക്കാനും ടെസ്റ്റിങ്ങിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം വരുന്ന തൊഴിലുകളിലേർപ്പെടുന്നവർ- മാർക്കറ്റുകളിലും പൊതു വാഹനങ്ങളിലും ജോലി ചെയ്യുന്നവർ, കോവിഡ് പോസീറ്റിവായവരുമായി ഏതെങ്കിലും തരത്തിൽ നമ്പർക്കമുണ്ടായവർ, പനി, ജലദോഷം, തലവേദന, ചുമ, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ രോഗലക്ഷണമുള്ളവരെല്ലാം കോവിഡ് ടെസ്റ്റിന് വിധേയമാകുകയും രോഗമുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. പോസിറ്റിവായാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം അനുയോജ്യമായ ക്വാററ്റൈൻ കർശനമായി പാലിക്കണം. സ്വയം രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കാനും ഓരോ വ്യക്തിയും തികഞ്ഞ ജാഗ്രതയും കരുതലും പുലർത്തണം.

നമ്മെയും നമ്മുടെ കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും കോവിഡിൽ നിന്ന് പ്രതിരോധിക്കാൻ ഓരോ വ്യക്തിയും മുമ്പോട്ട് വന്നേ തീരൂ. കോവിഡിനെതിരെ നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ. കോവിഡിനെ പൂർണ്ണമായി തുടച്ചു മാറ്റുന്ന തരത്തിൽ സാമൂഹ്യപ്രതിരോധശേഷി ആർജ്ജിക്കുകയാണ് വാക്സിനേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാക്സിനേഷൻ വലിയ തോതിൽ നടപ്പിലാക്കിയ രാജ്യങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ രണ്ട് വാക്സിനുകളും മികച്ച ഫലപ്രാപ്തിയുള്ളവയും സുരക്ഷിതവും കാര്യമായ പാർശ്വഫലങ്ങളില്ലാത്തവയുമാണ്. വാക്സിൻ്റെ ലഭ്യതക്കനുസരിച്ച് മുൻഗണന നിശ്ചയിച്ചാണ് വാക്സിൻ വിതരണം ചെയ്യുന്നത്. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ വാക്സിനെടുക്കാം. മെയ് 1 മുതൽ 18 വയസ്സ് പ്രായമുള്ള എല്ലാവക്കും വാക്സിൻ ലഭ്യമാകും. എല്ലാവർക്കും വാക്സിനേഷൻ നടത്തി എത്രയും പെട്ടെന്ന് സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കുകയാവണം നമ്മുടെ ലക്ഷ്യം.

കോഴിക്കോട് ജില്ലയിൽ 90 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും അൻപതിലധികം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ നടത്തനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൂടുതൽ പേർക്ക് വാക്‌സിനേഷൻ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. ജില്ലയിൽ 4.52  ലക്ഷം പേർക്ക് ആദ്യ ഡോസും എഴുപതിനായിരത്തോളം പേർക്ക് രണ്ട് ഡോസുകളും നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് . ആർക്കും കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് വാക്സിനുകളാണ് നമുക്കിപ്പോൾ ലഭ്യമായിട്ടുള്ളത്. കോവിഷീൽഡും കോവാക്സിനും . കോവിഷീൽഡ്‌ വാക്‌സിൻ ആദ്യ ഡോസ് എടുത്തു 6 മുതൽ 8 ആഴ്ചകൾക്കിടയിലും  കോവാക്സിൻ ആദ്യ ഡോസെടുത്ത് 4  മുതൽ 6 ആഴ്ചകൾക്കിടയിലും രണ്ടാം ഡോസെടുക്കണം. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച്ച കഴിയുമ്പോൾ കോവിഡിനെ ചെറുക്കാൻ കഴിയും വിധം നമ്മുടെ ശരീരം പ്രതിരോധ ശേഷി ആർജ്ജിക്കുന്നു. വാക്സിൻ എടുത്തതിനു ശേഷം കോവിഡ് പോസിറ്റിവായാൽ പോലും രോഗം ഗുരുതരമാകാനുള്ള സാധ്യതയും മരണ സാധ്യതയും കുറവാണ് .വാക്സിനേഷനിലൂടെ മാത്രമേ നമുക്ക് കോവിഡിനെ പൂർണ്ണമായും തുടച്ചു നീക്കാനാവൂ. അതുകൊണ്ട്  എല്ലാവരും ഈ അവസരം ഉപയോഗിക്കുകയും എത്രയും പെട്ടെന്ന് തന്നെ വാക്സിനെടുത്ത് കോവിഡിനെതിരെ സാമൂഹിക പ്രതിരോധത്തിന്റെ കവചം തീർക്കാൻ മുമ്പോട്ട് വരികയും ചെയ്യേണ്ടതാണ്.

ജില്ലയിൽ കോവിഡ് വ്യാപനം ഉയർത്തുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഊര്‍ജിതമായി നടക്കുകയാണ്. നിലവിലുള്ള സാഹചര്യങ്ങളെ  ഫലപ്രദമായി നേരിടാൻ കഴിയുന്ന വിധവും ഭാവിയിൽ വരാവുന്ന സാഹചര്യങ്ങളെ മുമ്പിൽ കണ്ടും ബെഡുകളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള എല്ലാ ആസൂത്രണങ്ങളും ജില്ലാ ഭരണ കൂടവും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയിട്ടുണ്ട്.

സർക്കാർ ആശുപത്രികൾ, എഫ്എൽടിസികൾ, എസ്എൽടിസികൾ, ഡോമിസില്ലരി കെയർ സെന്ററുകൾ എന്നിവയിലെല്ലാം മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെല്ലാം വെന്റിലേറ്ററുകളുടെയും ഐ സി  യു സൗകര്യങ്ങളുടെയും ലഭ്യത പരമാവധി ഉറപ്പു വരുത്തിയിട്ടുണ്ട്. കൊവിഡ് പോസിറ്റിവായി വീടുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളും എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. 

ഈ തയ്യാറെടുപ്പുകൾക്കൊപ്പം രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ മൂന്ന് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഊർജ്ജിതമാക്കിയിട്ടുള്ളത്. കോവിഡിന് അനുയോജ്യമായ ആരോഗ്യ ശീലങ്ങൾ കർശനമായി പാലിക്കുകയാണ് ഇതിൽ ആദ്യത്തെ തലം. മാസ്ക് ശരിയായ വിധം ധരിക്കുക, കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുകതമാക്കുക, ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക, ആൾക്കുട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കുക, ഒഴിവാക്കാൻ പറ്റുന്ന ചടങ്ങുകളും അഘോഷങ്ങളും യാത്രകളും ഒഴിവാക്കുക എന്നിവയിലൂടെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകാതെ പ്രതിരോധിക്കാൻ നമുക്ക് കഴിയും.

ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ എല്ലാവരും തയ്യാറാകണം. കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളും സാമൂഹ്യ വ്യാപനത്തിലുടെയുണ്ടാകാവുന്ന മരണ സാധ്യതകളും കുറയ്ക്കാൻ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. 

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെയെല്ലാം സംയുക്തമായ പ്രവർത്തനങ്ങളിലൂടെയാണ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. മഹാമാരിക്കെതിരെയുള്ള ഈ പോരാട്ടം വിജയത്തിലെത്തണമെങ്കിൽ പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണവും പങ്കാളിത്തവും കൂടിയേ തീരൂ. കോവിഡ് മുക്തമായ കോഴിക്കോടിനെയും കേരളത്തെയും ഭാരതത്തെയും പുനർനിർമ്മിക്കുന്ന ദൗത്യത്തിൽ എല്ലാ ആളുകളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറാണ് ലേഖകന്‍ 

Contact the author

ഡോ. പീയൂഷ്. എം

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More