പഴയ വാഹനങ്ങളുടെ രെജിസ്ട്രറേന്‍ പുതുക്കാനുള്ള കരട് രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രെജിസ്ട്രറേന്‍ പുതുക്കാനുള്ള കരട് രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകം. ലൈറ്റുകള്‍, വൈപ്പര്‍ തുടങ്ങി 43 ഘടങ്ങളുടെ നേരിട്ടുള്ള പരിശോധനക്ക് പുറമേ എഞ്ചിന്‍,ബ്രേക്ക് എന്നിവയുടെ ക്ഷമത ഉറപ്പാക്കുന്ന 11 പരിശോധനകളും പൂര്‍ത്തിയാക്കണം.  5 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷനാണ് പുതുക്കി കിട്ടുക. ഒക്ടോബര്‍ മുതലാണ്‌ പുതിയ തീരുമാനം നടപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാപ്പെടുത്താനാണ് സര്‍ക്കാര്‍ പുതിയ കരട് രേഖ പുറത്തിരക്കിയിരിക്കുന്നത്. എഞ്ചിനും,ബ്രേക്കും,സസ്പെന്‍ഷനും മറ്റു ഭാഗങ്ങളും  പുതിയത് പോലെ സൂക്ഷിച്ചാല്‍ മാത്രമേ ടെസ്റ്റ്‌ പാസാകുകയുള്ളൂ. സംസ്ഥാന സരക്കാരിന് നേരിട്ടോ, സ്വകാര്യ കമ്പനികളുമായി ചേര്‍ന്നോ വാഹന പരിശോധന ആരംഭിക്കാം. ടൂ വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍, ലൈറ്റ് മോട്ടോര്‍, ഹെവി എന്നിങ്ങനെ തരം തിരിച്ചാണ് പരിശോധന ആരംഭിക്കുക. വാഹന്‍ വെബ്‌ സൈറ്റ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുക. 

പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തവര്‍ വാഹനം പൊളിക്കണം. അല്ലാത്ത പക്ഷം രണ്ട് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണം. അതിന് ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ വാഹനം വീണ്ടും പരിശോധിക്കും. പഴയ വാഹനം പൊളിച്ച് പുതിയത് വാങ്ങുന്നവര്‍ക്ക് 15 വര്‍ഷത്തേക്ക് വാഹന നികുതിയില്‍ 25 ശതമാനം ഇളവ് ലഭിക്കും.പൊതുഗതാഗതങ്ങള്‍ക്ക് എട്ടുവര്‍ഷത്തെ നികുതിയില്‍ 15 ശതമാനം ഇളവ് ലഭിക്കും. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 23 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More