കൊവിഡ് ; എല്ലാ പൊതു പരിപാടികളും റാലികളും മാറ്റിവെച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തന്റെ എല്ലാ പൊതുപരിപാടികളും റാലികളും മാറ്റിവയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേതാക്കള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പെട്ടെന്നാണ് പശ്ചിമബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമുള്‍പ്പെടെയുളള പാര്‍ട്ടികളുടെ നേതാക്കള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് റോഡ് ഷോകളും റാലികളും സംഘടിപ്പിച്ചത്.

24 മണിക്കൂറിനിടെ 6910 പുതിയ കേസുകളാണ് പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ കേസുകളുടെ എണ്ണം 6,43,795 ആയി.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More