രോഗികളെ പരിചരിക്കാന്‍ കേരളം സജ്ജം- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൂട്ട പരിശോധനാ ഫലം പുറത്ത് വന്നാല്‍ രോഗികളെ പരിചരിക്കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് കൂട്ടപരിശോധനയും, വാക്സിന്‍ വിതരണവും. ഇത് രണ്ടും കാര്യക്ഷമമായി നടപ്പാക്കുകയാണെങ്കില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൂട്ടപരിശോധനാ ഫലം ഇന്ന് പുറത്ത് വന്നാല്‍ രോഗ വ്യാപന തോത് ഉയരും. ഈ സാഹചര്യത്തില്‍ എല്ലാവരെയും ചികിത്സിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം കൂടിയാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് രണ്ട് ലക്ഷം ആളുകളെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഇതുവഴി സംസ്ഥാനത്ത് രോഗികളെ എളുപ്പത്തില്‍ കണ്ടു പിടിച്ച് ക്വാറന്‍റ്റയിന്‍ നല്‍കുന്നത് വഴി രോഗ വ്യാപനം തടയാന്‍ സാധിക്കും.

കൂടുതല്‍ രോഗികളുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നിരോധനാജ്ഞ പുറപ്പെടുവിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നലെ സംസ്ഥാനത്ത് രണ്ട് ലക്ഷം കൊവിഡ്‌ വാക്സിന്‍ കേന്ദ്രം നല്‍കിയിരുന്നു. ഇത് വഴി താത്കാലികമായി വാക്സിന്‍ ക്ഷാമം പരിഹരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More