കോഴിക്കോട്: തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പിരിച്ചെടുത്ത പണമാണെന്ന് കെ.,എം ഷാജി എം എല്‍ എ. ഇതിനെല്ലാം രേഖകളും കൌണ്ടര്‍ ഫോയിലും ഉണ്ട്. അത് ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും കെ എം ഷാജി എം എല്‍ എ പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് - അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം പിടിച്ചെടുത്തത് ക്ലോസറ്റില്‍ നിന്നല്ല, കട്ടിലിനടിയില്‍ നിന്നാണ്. അത്തരം ശീലമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നില്‍. നിയമാനുസൃതം കൈവശം വെക്കാവുന്ന പണമാണിത്. വഴിവിട്ടുണ്ടാക്കിയതല്ല. അതുകൊണ്ടുതന്നെയാണ് ഒളിച്ചുവെയ്ക്കാതിരുന്നത് എന്നും കെ.,എം ഷാജി എം എല്‍ എ പറഞ്ഞു. എന്നാല്‍ നേരത്തെ തന്നെ ഇത് ബാങ്കിലേക്ക് മാറ്റേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തില്‍ അശ്രദ്ധയുണ്ടായി എന്നും ഷാജി എംഎല്‍എ പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയപരമായ നീക്കമാണ്. അത്തരത്തില്‍ തന്നെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തത്, അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യലിനായി കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ രാവിലെ 10 യോടെയാണ് കെ.,എം ഷാജി എം എല്‍ എ ചോദ്യം ചെയ്യാനായി എത്തിയത്.