പിസി ജോര്‍ജിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി സാമുഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഡിജിപിക്കും, ആഭ്യന്തര വകുപ്പിനുമാണ് താന്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ശ്രീജ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോളാണ് പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഭരണഘടനാ പ്രകാരം നമ്മള്‍ ഒരു മതേതര ജനാതിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. എന്നാല്‍ രാജ്യത്ത് നടക്കുന്നതൊന്നും മതേതരത്വ രിതിയില്‍ അല്ലെന്നും, അതിന്‍റെ ഉദാഹരണമാണ് ലൌവ്‌ ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദ പരാമര്‍ശത്തിനെതിരെയാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നത്.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

വിദ്വേഷ പ്രസംഗം, പി സി ജോർജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നൽകിയിരുന്നു. നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതിയുടെ ഫേസ്‌ബുക്ക് ഐ ഡി കാണാനില്ല എന്ന വിചിത്ര മറുപടിയും ആഭ്യന്തര വകുപ്പിൽ നിന്നും ലഭിച്ചു.

വിജയദശമി ദിവസം മാരകായുധങ്ങൾ പ്രദർശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നൽകി... നടപടിയില്ല.

ഇതാ വീണ്ടും ഒരു പരാതി നൽകിയിരിക്കുകയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്. പി സി ജോർജ്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ, പരാതിയിൻമേൽ ആഭ്യന്തര വകുപ്പ് നടപടി എടുക്കുമോ അതോ പരാതി ചവറ്റുകൊട്ടയിലെറിയുമോ എന്നറിയില്ല. എന്തായാലും പി സി ജോർജ്ജ് എന്ന വർഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More