സിനിമാ സംഘടനകളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നു- ഹരീഷ് പേരടി

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്ര പരിസരത്ത് സിനിമാചിത്രീകരണം തടഞ്ഞ സംഭവത്തില്‍ സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഒരു മലയാള സിനിമയുടെ ചിത്രീകരണം തടഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ശനിയാഴ്ച്ച രാവിലെയാണ് 'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഹിന്ദു-മുസ്ലീം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ആക്രമികള്‍ പറഞ്ഞതായി സിനിമയുടെ തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് പറഞ്ഞിരുന്നു. ഷൂട്ടിംഗ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

അതേസമയം സിനിമയുടെ ചിത്രീകരണം തടഞ്ഞ അഞ്ച് പേരേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കടമ്പഴിപ്പുറം സ്വദേശികളായ ബാബു, സച്ചിദാനന്ദന്‍, ശബരീഷ്, സുബ്രമണ്യന്‍, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More