ചെമ്പുകുടം നിറയെ ആഭരണങ്ങള്‍; തെലങ്കാനയില്‍ വന്‍ നിധിശേഖരം കണ്ടെത്തി

 ഹൈദരാബാദ്: തെലങ്കാനയിലെ ജംഗാവോണ്‍ ജില്ലയില്‍ വന്‍നിധിശേഖരം കണ്ടെത്തി. ഒരു ചെമ്പ് കുടത്തില്‍ അടച്ച നിലയിലാണ് നിധി കണ്ടെത്തിയത്. 189.820 ഗ്രാം ഭാരമുള്ള സ്വർണ്ണ ആഭരണങ്ങളും 1.727 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങളുമാണ് കുടത്തിലുണ്ടായിരുന്നത്. കണ്ടെടുത്ത ആഭരണങ്ങള്‍ കലക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് നിധിശേഖരം കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റുകാരനായ നരസിംഹ എന്നയാള്‍ 11 ഏക്കറോളം വരുന്ന തന്‍റെ സ്ഥലം പുരയിടമാക്കാനായി നിരപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് കുഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഏകദേശം 11 മണിയോടെ രണ്ടടി താഴ്ചയില്‍ വച്ച് ഒരു ചെമ്പുകുടം കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പ്രാദേശിക അധികൃതരെ അറിയിച്ചു.

സ്ഥലത്ത് കുഴിയെടുക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിനും വെള്ളിക്കും ഒപ്പം 6.5 ഗ്രാം മാണിക്യവും കണ്ടെത്തിയിട്ടുണ്ട്. ചെമ്പ് കുടത്തിന് 1.200 കിലോ തൂക്കമുണ്ട്. കകതിയ രാജവംശത്തിന്‍റെ ശേഷിപ്പാണിതെന്നാണ് കരുതുന്നത്.

22 സ്വർണ്ണ കമ്മലുകൾ, 51 സ്വർണ്ണ മുത്തുകള്‍, 11 സ്വർണ്ണ പുസ്‌തെലു (മംഗല്യസൂത്ര) എന്നിവയാണ് ആഭരണങ്ങളുടെ കൂട്ടത്തിലുള്ളത്. കൂടാതെ, 26 വെള്ളി വടികളും 5 വെള്ളി മാലകളും കിട്ടിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 13 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More