ഹരീഷ് വാസുദേവന്‍റെ 'പോസ്റ്റിനു' പിന്നില്‍ മുഖ്യമന്ത്രിയെന്ന് വാളയാര്‍ അമ്മ

തനിക്കെതിരെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിക്ക് വേണ്ടി നടന്ന ഗൂഢാലോചനയാണിതെന്നും പോസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും, ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കേസിലെ പ്രതികള്‍ വീട്ടില്‍ വന്നു താമസിച്ചു എന്നൊക്കെ പറയുന്നത് അടിസ്ഥാന രഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ ചെയ്യാത്തവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. 2009 ല്‍ പ്രതികളെ വെറുതെ വിട്ടപ്പോള്‍ സര്‍ക്കാരിനെയും ഡിവൈഎസ്പി സോജനെയും വിമര്‍ശിച്ചവരാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഡാലോചനയാണെന്നും വാളയാര്‍ അമ്മ പറഞ്ഞു. 

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഉന്നയിച്ചത്. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്നുമാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും മറ്റൊരിക്കല്‍ അച്ഛനും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്നും ഹരീഷ് വാസുദേവന്‍ ആരോപിച്ചിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More