ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ കൊവിഡ് വാക്സിന്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്

തങ്ങളുടെ ഒരു ബാച്ച് കൊവിഡ്‌ വാക്സിന്‍ ഫലപ്രദമല്ലെന്ന് ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍. എത്ര ഡോസ് വാക്സിന്‍ ഉപയോഗപ്രദമല്ലാതായി, തുടര്‍ന്നും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

മരുന്ന് ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവിലാണ് പ്രശ്ഗനം കണ്ടെത്തിയത്. അത് യു.എസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ് അഡ്മിനിസ്ട്രഷനെ അറിയിക്കുകയും, മരുന്ന് ഉത്പാദനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ ആളുകളെ ഏര്‍പ്പെടുത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.

മാര്‍ച്ച്‌ മാസത്തിന്‍റെ അവസാനത്തോടെ 20 മില്യണ്‍ ഡോസ് യു.എസ് ഗവണ്മെന്‍റ്റിന് നല്‍കാമെന്നും, മെയ്‌ അവസാനത്തോടെ ഇത്  80 മില്യണ്‍ ഡോസ് ആയി ഉയര്‍ത്താമെന്നും  ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍ കമ്പനി ഗവണ്മെന്റിനു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മരുന്ന് ഉത്പദനത്തിലെ പിഴവ് മൂലം ഇത് നല്കാന്‍ സാധിക്കില്ലെന്നും,  ജൂണ്‍ അവസനത്തോടെ 100 മില്യണ്‍  ഡോസ് നല്കാന്‍ സാധിക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

മെയ്‌ അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചു. ഇതിനായി ഫൈസര്‍, മോഡര്‍ന എന്നി കമ്പനി മരുന്നുകള്‍ ഉപയോഗിച്ച് വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും ബൈഡന്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More