'കീറിയ ജീന്‍സ് ' വിവാദം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സ്മൃതി ഇറാനി

ഡല്‍ഹി: ബിജെപി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ തിരാഥ് സിംഗ് റാവത്തിന്റെ കീറിയ ജീന്‍സ് പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. പവിത്രമായ ചില കാര്യങ്ങളുണ്ട്, അതിലൊന്ന് സ്ത്രീക്ക് അവളുടെ ജീവിതം നയിക്കാനും, സമൂഹവുമായി ഇടപഴകാനും, അവളാഗ്രഹിക്കുന്നവ തെരഞ്ഞെടുക്കാനുളള അവകാശമാണ്. സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കുന്നുവെന്നതിനെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സ്മൃതി പറഞ്ഞു. ഇതാദ്യമായാണ് ബിജെപി മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്നുതന്നെ പ്രതിഷേധസ്വരം ഉയരുന്നത്. ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് സ്മൃതി ഇറാനി തിരാഥ് സിംഗ് റാവത്തിനെ വിമര്‍ശിച്ചത്.

പുരുഷനോ സ്ത്രീയോ ട്രാന്‍സ്‌ജെന്‍ഡറോ ഏത് വസ്ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്ത് ചെയ്യുന്നു തുടങ്ങിയവയിലൊന്നും രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. സ്ത്രീകളും പുരുഷന്‍മാരുമുള്‍‌പ്പടെയുളള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപക്വമായ പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് മൂല്യങ്ങളാണ് നല്‍കുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിംഗ് റാവത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. റാവത്തിന്റെ പരാമര്‍ശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. കീറിയ ജീന്‍സ് ധരിച്ചുകൊണ്ടുളള ചിത്രങ്ങളും #rippedjeans എന്ന ഹാഷ്ടാഗിനുമൊപ്പമാണ് പലരും പ്രതിഷേധിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More