വാക്സിന്‍ ഫലപ്രദമായി വിതരണം ചെയ്യുന്നതില്‍ കേന്ദ്രം ദയനീയമായി പരാജയപ്പെട്ടു - പി. ചിദംബരം

രാജ്യത്ത് കൊവിഡ് വാക്സിന്‍ ഫലപ്രദമായി വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി പി. ചിദംബരം. 5.9 കോടി ഡോസ് വാക്സിന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് 3 കോടി ഡോസ് വാക്സിന്‍ മാത്രമാണ് ലഭ്യമാക്കിയത്. വാക്സിന്‍ ലഭിക്കണമെങ്കില്‍ മുന്‍കൂട്ടി രജിസ്ടര്‍ ചെയ്യുന്ന സ്ഥിതി മാറണമെന്നും, ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ചിദംബരം ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക്  എളുപ്പത്തില്‍  വാക്സിന്‍ നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കണം. രാജ്യത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ വാക്സിന്‍ വിതരണം പരമാവധി വേഗത്തിലാക്കിയാലേ അതിജീവിക്കാന്‍ സാധിക്കൂ. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 3. 64 കോടി ആളുകള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്. അതെസമയം, ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തിന്‍റെ രണ്ടാംഘട്ടം മാർച്ച് ഒന്നിന് ആരംഭിച്ചു.


Contact the author

web desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More