കോവിഡ് വാക്സിന് സ്വീകരിക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത് ഡോണള്‍ഡ് ട്രംപ്. വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കൊവിഡിനെ കേവലമൊരു പനിമാത്രമായി കണ്ടാല്‍ മതിയെന്നും വാക്സിനൊന്നും സ്വീകരിക്കേണ്ടെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. പ്രസിഡന്റ് ആയിരിക്കെ അദ്ദഹം തുടര്‍ന്ന ഇത്തരം പിന്തിരിപ്പന് നിലപാടുകളാണ് ലോകത്ത് ഏറ്റവുംകൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമാക്കി അമേരിക്കയെ മാറ്റിയത്.
അമേരിക്കയില്‍ വാക്സിന് പ്രതിരോധ പരിപാടികള്‍ അരംഭിച്ചപ്പോള്തന്നെ അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാര്‍ ഇതിനെ അനുകൂലിച്ച് സംസാരിക്കുകയും, ആദ്യ വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴും ട്രംപ് വാക്സിന് സ്വീകരിക്കാതെ മാറി നില്‍ക്കുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പിന്റെ സമയത്ത് ബൈഡന്റെ കണ്‍സര്‍വെറ്റിവ് പാര്‍ട്ടി കോവിഡ് അതിവേഗം പടര്‍ന്ന് പിടിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി ട്രംപ് പറഞ്ഞത് വാക്സിന് ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്ക്കാരുകളുടേതാണെന്നായിരുന്നു. അതിനിടെ, ട്രംപും അദ്ദേഹത്തിന്റെ ഭാര്യ മേലാനിയയും ജനുവരിയില്‍ രഹസ്യമായി വൈറ്റ് ഹൗസില്‍ വച്ച് വാക്സിന് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.