പണിമുടക്ക് അവസാനിച്ചു; ബാങ്കുകള്‍ ഇന്നുമുതല്‍ തുറക്കും

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് അവസാനിച്ചു. കഴിഞ്ഞ നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് ഉപഭോക്താക്കളെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ മിക്ക ഇടങ്ങളിലേയും എടിഎമ്മുകള്‍ തിങ്കളാഴ്ചതന്നെ കാലിയായിരുന്നു. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധമാണ് പണിമുടക്കിലെത്തിയത്. 

പണിമുടക്ക് പൂർണ്ണ വിജയമായിരുന്നുവെന്നും, ജീവനക്കാരും ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും സഹകരിച്ചുവെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അവകാശപ്പെട്ടു. ഏകദേശം 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് സമരത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പണിമുടക്കുമെന്നും, സമരം തുടരുമെന്നും യൂണിയന്‍ മുന്നറിയിപ്പു നല്‍കി.

എന്നാല്‍, എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സ്വകാര്യവത്കരണം നടക്കുമ്പോൾ ബാങ്ക് ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കപ്പെടുമെന്നും അവര്‍ ഉറപ്പു നല്‍കി.

അതേസമയം, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് ജനറൽ ഇൻഷുറൻസ് ജീവനക്കാര്‍ പണിമുടക്ക് സമരത്തിലാണ്. എൽഐസിയുടെ ഓഹരി വിൽപനയ്ക്കെതിരെ നാളെ എൽഐസി ജീവനക്കാർ പണിമുടക്കും. കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന ട്രേഡ് യൂണിയൻസ് സമിതിയും 15നു സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായി ആചരിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More