കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്താക്കാം; കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായി മാസ്ക് ധരിക്കാതിരിക്കുകയോ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ അവരെ വിമാനത്തില്‍ നിന്ന് പുറത്താക്കാമെന്ന് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഒന്നിലധികം തവണ  ലഭിക്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കാതെ വന്നാല്‍ നിയന്ത്രിക്കാനാവാത്ത വിഭാഗത്തില്‍ ഉള്‍പെടുത്തുമെന്നും സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

വിമാനത്താവളത്തിനുള്ളില്‍ കയറുന്നതു മുതല്‍ പുറത്തേക്കിറങ്ങി പോകുന്നതുവരെ ചില യാത്രക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഇതിനോടനുബന്ധിച്ച് ഡി.ജി.സി.എ  പുറപ്പെടുവിച്ച 

നിര്‍ദേശങ്ങള്‍:

  • യാത്രക്കാര്‍ സാമുഹിക അകലം പാലിക്കുകയും  മാസ്ക്ക് ധരിക്കുകയും ചെയ്യണം.
  • വിമാനത്താവള പരിസരത്ത് എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്നും, സാമുഹിക അകലം പാലിക്കാന്നുണ്ടെന്നും എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ അല്ലെങ്കില്‍ ടെര്‍മിനല്‍ മാനേജര്‍ ഉറപ്പുവരുത്തണം. 
  • ഏതെങ്കിലും യാത്രക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടാല്‍ താക്കിത് നല്‍കി സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം, അവിശ്യമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാം. 
  • തുടര്‍ച്ചയായ അറിയിപ്പുകള്‍ക്ക് ശേഷവും മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ, അവിശ്യമെങ്കില്‍  വിമാനത്തില്‍ നിന്ന് പുറത്താക്കാം.

സിവില്‍ എവിയേഷന്‍ റിക്വയര്‍മന്‍റെന്ന പേരില്‍ പുറപ്പെടുവിച്ചിരുന്ന പുതിയ മാനദണ്ഡങ്ങള്‍, ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിദേശ വിമാനങ്ങള്‍ക്കും ബാധകമാണ്. കൊവിഡിനോടനുബന്ധിച്ച് വിമാന യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് വിമാനയാത്രാ വിലക്കിന് ഇത്തരത്തിലൊരു മാനദണ്ഡം കൊണ്ടുവരുന്നത്.

Contact the author

web desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More