ചോദിച്ച സീറ്റ് നല്‍കിയില്ല; എന്‍ഡിഎ വിട്ട് വിജയകാന്ത്

തമിഴ്‌നാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐഡിഎംകെ -ബിജെപി മുന്നണി വിടുകയാണെന്ന് വിജയകാന്ത്. സീറ്റ് വിഭജനത്തെ തുടർന്നുണ്ടായ ചർച്ച സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് വിജയകാന്തിന്റെ പാര്‍ട്ടി മുന്നണി വിടാൻ തീരുമാനിച്ചത്. 

മൂന്ന് തവണ എഐഎഡിഎംകെയുമായി ചർച്ച നടത്തിയിരുന്നെങ്കിലും സീറ്റിന്‍റെ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഒന്നിലധികം സഖ്യകക്ഷികള്‍ ഉള്ളതിനാല്‍ വിജയകാന്ത് അവിശ്യപെടുന്ന സീറ്റ്‌ നല്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്കുകയായിരുന്നു ഭരണകക്ഷിയായ എഐഎഡിഎംകെ. തുടർന്ന് വിജയ്കാന്ത് ഡിഎംഡികെ-യുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്‌ മുന്നണി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.

അതേസമയം, വിജയകാന്ത് കമൽ ഹാസനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനും സാധ്യതയുണ്ട്. പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് ഒപ്പം ചേരില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സീറ്റ്‌ വിഭജനത്തില്‍ എഐഡിഎംകെ 234 സീറ്റുകളില്‍ 20 എണ്ണം ബിജെപിക്ക് നല്‍കിയിരുന്നു. ഏപ്രില്‍ 6-നാണ് തെരഞ്ഞെടുപ്പ്. ഫലം  മെയ്‌ 2-ന് വരും.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 9 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More