മമതയാണ് യഥാര്‍ത്ഥ ബംഗാള്‍ കടുവയെന്ന് ശിവസേന; ബംഗാളില്‍ മത്സരിക്കില്ല

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണച്ച് ശിവസേന. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ശിവസേന വ്യക്തമാക്കി. 'യഥാര്‍ത്ഥ ബംഗാള്‍ കടുവ' എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മമതയെ വിശേഷിപ്പിച്ചത്.

നിലവിലെ സാഹചര്യത്തില്‍ മമത ഒറ്റയ്ക്കാണ് മറ്റു പാര്‍ട്ടികള്‍ക്കെതിരെ പോരാടുന്നത്. ചിലര്‍ മാധ്യമങ്ങളെ പണമെറിഞ്ഞ് മമതയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്. അതിനാല്‍ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശിവസേന തീരുമാനിച്ചു എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.

പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാവും. വരുന്ന തെരഞ്ഞെടുപ്പില്‍ മമതയോടൊപ്പം നില്‍ക്കുമെന്നും മമത ബാനര്‍ജിയുടെ വിജയം ആഗ്രഹിക്കുന്നതായും സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപി സഖ്യകക്ഷിയായിരുന്ന ശിവസേന 2019-ലാണ് പാര്‍ട്ടി വിട്ട് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More