ആദായനികുതിവകുപ്പ് കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുളളുന്നു: രാഹുല്‍ ഗാന്ധി

ഡല്‍ഹി: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസുകളിലുമായി നടന്ന ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെയാണ് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു. #modiraidprofarmers എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ട്വീറ്റ് ചെയ്തത്.

കര്‍ഷകരെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ റെയ്ഡ് നടത്തി കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുളളുകയാണ് ആദായനികുതി വകുപ്പെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ദേശീയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്, മാധ്യമങ്ങള്‍ ഇതിനെതിരെ മൗനം പാലിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവുമായി ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. ചലചിത്ര നിര്‍മാതാവ് വികാസ് ബലലും വിതരണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. അനുരാഗ് കശ്യപും തപ്‌സിയും കര്‍ഷകസമരമടക്കമുളള ദേശീയ പ്രശ്‌നങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More