തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പുതിയ കമ്മിറ്റി പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ അനുമതിയോടെയാണ് കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മെട്രോമാന് ഇ ശ്രീധരന് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായെങ്കിലും ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, കേന്ദ്രമന്ത്രി വി മുരളീധരന്, എപി അബ്ലുളളക്കുട്ടി, കുമ്മനം രാജശേഖരന്, ഒ രാജഗോപാല്‍, സികെ പത്മനാഭന്, പികെ കൃഷ്ണദാസ്, ഇ ശ്രീധരന്, എംടി രമേശ്, ജോര്‍ജ് കുര്യന്, സി കൃഷ്ണകുമാര്‍, പി സുധീര്‍, എഎന്‍ രാധാകൃഷ്ണന്, എം ഗണേശന്, കെ സുഭാഷ്, നിവേദിത സുബ്രമണ്യന്‍ എന്നിവരാണ് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ ശോഭ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പ്രചരണരംഗത്തുണ്ടാവുമെന്നും ബിജെപി മികച്ച രീതിയില്‍ വിജയിക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു.