ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെന്ന് സര്‍വ്വേ

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നിലെത്തിയത്. കേരളത്തില്‍ 72. 92% പേര്‍ക്കും തങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ട്‌ എന്നാണ് ഐ എ എന്‍ എസ് - സിവോട്ടര്‍ സര്‍വ്വേ ഫലം നല്‍കുന്ന സൂചന. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ 'വളരെയധികം' സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത് 53. 08% പേരാണ്. 

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയില്‍ വളരെയധികം' സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത് 45.82% പേരാണ്. അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ 57.5% പേര്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.  ഐ എ എന്‍ എസ് - സിവോട്ടര്‍ സര്‍വ്വേ ഫലപ്രകാരം പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഭരണത്തുടര്ച്ചയുണ്ടാകാനാണ് സാധ്യത. 

അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരില്‍ 58.27% പേര്‍ക്ക് തൃപ്തിയുണ്ട്. സര്‍വേ പ്രകാരം അസമില്‍ ഭരണത്തുടര്ച്ചയുണ്ടാകാനാണ് സാധ്യത. 

തമിഴ്നാട്ടിലാണ് മുഖ്യമന്ത്രിക്ക് ഏറ്റവും കുറഞ്ഞ ജനപ്രീതി രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാളി പളനിച്ചാമിക്ക് വെറും 16% പേരാണ് 'വളരെയധികം' സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

പുതുച്ചേരിയില്‍ രാജിവെച്ച് പുറത്തുപോയ മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ മന്ത്രിസഭയെക്കുറിച്ച് 27% പേര്‍ക്കും ഒന്നും പറയാനില്ല. അതേസമയം 18.23% 'വളരെയധികം' സംതൃപ്തി രേഖപ്പെടുത്തിയിരിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More