ഉത്തരാഖണ്ഡ്: അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 26 ആയി; 35 പേര്‍ കുടുങ്ങിക്കിടക്കുന്നു

ചമോലി: മഞ്ഞുമല ഇടിഞ്ഞ് പ്രളയവും അപകടവുമുണ്ടായ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലിയില്‍ ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍പെട്ട 171 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 35 പേര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 

അണക്കെട്ടിന്റെ തുരങ്കത്തിലൂടെ അതിസാഹസികമായി കടന്നാണ് രാക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വന്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് അപകടസ്ഥലത്തെ ചെളി നീക്കം ചെയ്യുന്നത്. വ്യോമസേന, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ്, ഫയര്‍ ഫോഴ്സ്, ലോക്കല്‍ പോലിസ് സേനാംഗങ്ങള്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.

അണക്കെട്ട് ഒലിച്ചുപോയി 

മഞ്ഞുമലയിടിച്ചിലില്‍ തപോവന്‍ വിഷ്ണുഘട്ട് വൈദ്യുതി നിലയം  ഒലിച്ചുപോയി. 52 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ഹൈഡ്രോ പ്രൊജക്റ്റ്‌ പൂര്‍ണ്ണമായും നശിച്ചു. 3000 കോടി രൂപ ചെലവുചെയ്ത് നിര്‍മ്മിച്ചതാണ് അണക്കെട്ട്. തൂങ്ങി നില്‍ക്കുന്ന മഞ്ഞുപാളികള്‍ ഉരുകി തകര്‍ന്നുവീണാണ് അപകടമുണ്ടായത് എന്നാണു പ്രാഥമിക നിഗമനമെന്നു ഡിആര്‍ഡിഒ റിസര്‍ച്ച് വിഭാഗം തലവന്‍ എന്‍ കെ സിന്‍ഹയെ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 4 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More