സംസ്ഥാനത്ത് പുതുതായി നിർമിച്ച 111 സ്കൂളുകളിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈടെക്ക് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായാണ് സ്കൂളുകൾ ആധുനിക രീതിയിൽ നവീകരിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കിഫ്ബിയിൽ നിന്ന് അഞ്ചുകോടി രൂപ വീതം നൽകി 22 കെട്ടിടങ്ങളും, മൂന്ന് കോടി രൂപ വീതം നൽകുന്ന പദ്ധതിയിലൂടെ 21 കെട്ടിടങ്ങളുമാണ് നിർമിച്ചത്. നബാർഡ് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് പണം സമാഹരിച്ച് 68 സ്കൂൾ കെട്ടിടങ്ങളാണ് നിർമിച്ചത്.