ഫിറോസും സുബൈറും സ്വത്ത് വെളിപ്പടുത്തണം - മന്ത്രി കെ. ടി. ജലീല്‍

തിരുവനന്തപുരം: ഫണ്ട് തിരിമറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് നേതാക്കളായ പി. കെ. ഫിറോസും സി. കെ. സുബൈറും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. വിഷയം തേച്ചുമായ്ച്ചു കളയാമെന്ന് ലീഗും യൂത്ത് ലീഗും കരുതരുത്. കത്വ പെണ്‍കുട്ടിയുടെ പേരില്‍ പിരിച്ചെടുത്ത ഫണ്ടില്‍ എങ്ങനെയാണ് തിരിമറി നടന്നത് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യൂത്ത് ലീഗ് നേതാക്കാന്‍മാര്‍ നടത്തുന്ന അനധികൃത സ്വത്ത് ഇടപാടുകള്‍, വിദേശ യാത്രകള്‍, സ്വത്തുവകകള്‍ എന്നിവയെല്ലാം അന്വേഷിക്കും. ഇക്കാര്യത്തില്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഗുജറാത്ത് ഫണ്ട് മുതല്‍ പിരിവിന്റെയും തിരിമറിയുടെയും കാര്യത്തില്‍ മുസ്ലീം ലീഗ് യാതൊരുവിധ അമാന്തവും കാണിക്കാറില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദിച്ചത്തിന്റെ പേരിലാണ് താന്‍ ലീഗില്‍നിന്ന് പുറത്തായത് എന്നും മന്ത്രി ജലീല്‍ പറഞ്ഞു. ലീഗുകാരുടെ കയ്യില്‍ പണം നല്‍കിയാല്‍ അത് ഒരിക്കലും ഉദ്ദേശിച്ച സ്ഥലത്ത് എത്തില്ലെന്നും മന്ത്രി ആരോപിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More