ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമം നടത്തിയവരെ കണ്ടെത്തുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ  ദീപ് സിദ്ദുവിനെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ജഗ്ബീര്‍ സിംഗ്, ബൂട്ടാ സിംഗ്, സുഖ്‌ദേവ് സിംഗ്, ഇക്ബാല്‍ സിംഗ് എന്നിവരെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് പാരിതോഷികമായി ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചത്.

റിപ്പബ്ലിക് ദിനത്തില്‍ വിവാദ നിയമങ്ങള്‍ക്കെതിരായ  പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. എന്നാല്‍ സമാധാനപരമായ റാലിക്കിടെ ഒരുസംഘം വഴി തിരിഞ്ഞ് ചെങ്കോട്ടയിലെത്തുകയും തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുകയായിരുന്നു. അക്രമികളിലൊരാള്‍ ചെങ്കോട്ടയില്‍ സിഖ് മത പതാകയുയര്‍ത്തുകയും ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ ഡല്‍ഹി പോലീസ് ഇതുവരെ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 122 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിന അക്രമത്തിനിടെ മരിച്ച കര്‍ഷകന്റെ മരണത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More