സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍

ഡല്‍ഹി: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍. താന്‍ സജീവമായി രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നും താഴെക്കിടയിലുളള ജനങ്ങള്‍ക്കും നിരാലംബര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച് പിതാവിന്റെ പാരമ്പര്യം പിന്തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

'താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനിച്ചു. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ താന്‍ തുടര്‍ന്നും സേവനമനുഷ്ടിക്കും. തന്റെ പിതാവിന്റെ പാരമ്പര്യം താഴെക്കിടയിലുളള ജനങ്ങള്‍ക്കും നിരാലംബര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു, താനും അദ്ദേഹത്തിന്റെ വഴി പിന്തുടരുമെന്നാണ്' ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകനാണ് ഫൈസല്‍ പട്ടേല്‍. 2020 നവംബര്‍ 25ന് കൊവിഡ് ബാധിച്ച് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ട്രഷററുമായ അഹമ്മദ് പട്ടേല്‍ മരണമടഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 30 minutes ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More