രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കോൺ​ഗ്രസും ഇടതുപക്ഷവും ബഹിഷ്കരിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം കോൺ​ഗ്രസ് ബഹിഷ്കരിക്കും.  ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺ​ഗ്രസ് മറ്റ് പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തു. 

കോൺ​ഗ്രസ് നിർദ്ദേശത്തോട് ഇടതുപക്ഷം യോജിപ്പ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ മറ്റ് കക്ഷികളോട് നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കക്ഷികൾ ഉടൻ നിലപാട് അറിയിക്കും. കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. കാർഷിക നിയമത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനും കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം പരി​ഗണിച്ച് രണ്ട് ​ഘട്ടങ്ങളായാണ് പാർലമെന്റ് സമ്മേളനം ചേരുക. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 13 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More