ബം​ഗാളിൽ 77 സീറ്റുകളിൽ സിപിഎം-കോൺ​ഗ്രസ് ധാരണ

പശ്ചിമബം​ഗാൾ നിയസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ സിപിഎമ്മും കോൺ​ഗ്രസും തമ്മിൽ ധാരണയായി. ബാക്കിയുള്ള സീറ്റുകളിൽ ചർച്ച പുരോ​ഗമിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. 217 സീറ്റുകളിലാണ് ഇനിയും ധാരണയുണ്ടാകേണ്ടത്.  ഈ മാസം അവസാനത്തോടെയാണ് ചർച്ചകൾ പൂർത്തിയാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടികൾ നേടിയ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുകൾ നിശ്ചയിച്ചത്.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ നിയമസാഭാ തെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസ് 44 ഉം സിപിഎം 33 സീറ്റുകളുമാണ് നേടിയത്. അധികാരത്തിൽ എത്തിയ തൃണമുൽ കോൺ​ഗ്രസ് 211 സീറ്റാണ് കരസ്ഥമാക്കിയത്. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ചേക്കും. 

തെരഞ്ഞെടുപ്പിലെ സിപിഎം സഖ്യത്തിന് കോൺ​ഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ ആകും ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 21 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More