നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ കോടതിയിൽ ഹാജരാക്കാനായില്ല

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ ഇന്നും കോടതിയിൽ ഹാജരായില്ല. വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വിപിൻ ലാലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെതിരെ വിപിൻലാൽ ഹൈക്കോടതിയിലെ സമീപിച്ചിട്ടുണ്ട്. അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിപിൻ ലാലിന്റെ ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരി​ഗണിക്കും. ​വിപിൻ ലാലിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കാൻ 3 ദിവസം മുമ്പാണ്  അന്വേഷണ ഉദ്യോ​ഗസ്ഥനോട് കോടതി ഉത്തരവിട്ടത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

റിമാൻഡിലായിരുന്ന വിപിൻലാലിനെ വിട്ടയച്ചത് സംബന്ധിച്ച്  രേഖകൾ ഹാജരാക്കാൻ വിയ്യൂർ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിരുന്നു  മാപ്പു സാക്ഷിയായ വിപിൻ ലാലിനെ ജയിൽ മോചിതനാക്കിയത് സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. വിപിൻ ലാലിനെ വിട്ടയച്ചത് പ്രതിഭാ​ഗമാണ് കോടതിയിൽ ഉന്നയിച്ചത്. വിചാരണ കഴിയുന്നതു വരെ മാപ്പുസാക്ഷികളെ വിട്ടയക്കരുതെന്നാണ് ചട്ടം. ചട്ടലംഘനവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥനോടും ഇത് സംബന്ധിച്ച് കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വിപിൻ ലാലിനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More