പൂരി ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

ഭുവനേശ്വര്‍: ഒഡീഷയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ കൊവിഡ് നെഗറ്റീര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പത്തുമാസങ്ങള്‍ക്കുശേഷമാണ് ഭക്തര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാനുളള അനുമതി ലഭിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നുളള തീരുമാനം പിന്‍വലിച്ചതായി ജില്ലാ ഭരണകൂടവും പോലീസുമായുളള ചര്‍ച്ചയ്ക്ക് ശേഷം ശ്രീ ജഗന്നാഥ് ടെമ്പിള്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കൃഷന്‍ കുമാര്‍ അറിയിച്ചു. 

ജനുവരി 21 രാവിലെ ഏഴു മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി പ്രത്യേക ക്യൂ ഒരുക്കും. സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാവാന്‍ സാധ്യതയുളളതിനാല്‍ രണ്ട് എഎസ്പിമാരും ഏഴ് ഡിഎസ്പിമാരും ഇരുപത് ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പെടെ വലിയൊരു പോലീസ് സേനയെത്തന്നെ ക്ഷേത്രത്തിനകത്തും പുറത്തുമായി വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. രാജ്യത്തെ  നാല് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പൂരി ജഗന്നാഥ ക്ഷേത്രം. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More