ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം ഡോളർ കടത്ത് കേസുമായി  ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.  കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കള്ളക്കടത്ത് കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്നയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് അയച്ചത്. നയതന്ത്ര പരിരക്ഷയില്ലാത്തവർക്ക് നയതന്ത്ര പ്രതിനിധികളുടെ തിരച്ചറിൽ കാർഡ് നൽകിയെന്ന് പ്രതികൾ മൊഴിനൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റിനാണ് ചട്ടങ്ങൾ ലംഘിച്ച് നയതന്ത്ര തിരിച്ചറിയൽ കാർ‍ഡ് നൽകിയത്. ഷൈനിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇത്തരത്തിൽ തിരച്ചറിയൽ കാർഡ് നൽകിയതെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിരിക്കുന്നത്. കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More