മധ്യപ്രദേശ് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത് ആയി

ഭോപ്പാല്‍: മധ്യപ്രദേശ് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത് ആയി. ബുധനാഴ്ച്ച ആറുപേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മധ്യപ്രദേശ് മൊറേനയിലെ മന്‍പൂര്‍ പൃഥ്വി, പഹാവലി ഗ്രാമങ്ങളില്‍ ഉണ്ടായ ദുരന്തം ഒഴിവാക്കുന്നതില്‍ പരാജയപ്പെട്ട ജില്ലാ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ ഉത്തരവിട്ടു.

സംസ്ഥാനത്ത് അനധികൃത മദ്യവില്‍പ്പനക്കെതിരായ പ്രചാരണത്തിന് തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കി. മൊറേന, ഗ്വാളിയാര്‍ ജില്ല ആശുപത്രികളിലായി 17 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേര്‍ ഒളിവിലാണ്. ഒളിവില്‍ പോയവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടെ മധ്യപ്രദേശില്‍ ഉണ്ടായ രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണ് മൊറേനയിലേത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 11 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More