പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ്  കൂടിയത്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86 രൂപ 48 പൈസയായി. ഡീസലിന് 80 രൂപ 47 പൈസയാണ് പുതിയ വില. ഈ മാസം  മൂന്നാം തവണയാണ് വിലകൂട്ടുന്നത്. ജനുവരി 7 ന് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും കൂട്ടിയിരുന്നു. 

കൊച്ചിയില്‍ 84 രൂപ 61 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇവിടെ ഡീസലിന് 78 രൂപ 72 പൈസയായി. കോഴിക്കോട് പെട്രോളിന് 84 രൂപ 86 പൈസയാണ് വില. ഡീസലിന് 78.75 രൂപ.  അന്താരാഷ്ട്ര മാർക്കറ്റിൽ ബ്രെൻഡ് ക്രൂഡ് ഓയിലിന് വില കൂടിയ കാരണം പറഞ്ഞാണ് എണ്ണ കമ്പനികൾ വില കൂട്ടിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് കഴിഞ്ഞ ആഴ്ച  55 ഡോളർ കടന്നിരുന്നു. മുംബൈയില്‍ പെട്രോളിന് 90 രൂപ കടന്നു. മുംബൈയിൽ രണ്ടാം തവണയാണ് 90 കടക്കുന്നത്. 2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് ഇവിടെ പെട്രോളിന് 90 കടന്നത്. 

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More